തിരുവനന്തപുരം > വിവിധ വകുപ്പുകളില്‍ 89 തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്) തസ്തികയും കൂട്ടത്തിലുണ്ട്.
വിഎച്ച്എസ്ഇ ഇന്‍സ്ട്രക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ലക്ചറര്‍ ഇന്‍ ജനറല്‍ സര്‍ജറി, പൊലീസ് കോണ്‍സ്റ്റബിള്‍ ടെലി കമ്യൂണിക്കേഷന്‍, ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (റവന്യൂ) തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇതിനായുള്ള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറക്കാനും തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഒഴിവുകള്‍ ഉടന്‍ നികത്തുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടികള്‍. കോളേജ് വിദ്യാഭ്യാസവകുപ്പില്‍ (ട്രെയ്നിങ് കോളേജുകളില്‍) ലക്ചറര്‍ ഇന്‍ നാച്വറല്‍ സയന്‍സ്, വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം) തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് ഡ്രൈവര്‍ (രണ്ടാം എന്‍സിഎ-എസ്‌ടി വിജ്ഞാപനം), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം/പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം) ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. www.keralapsc.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..