21 October Thursday

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ തസ്തിക; ഒഎംആര്‍ പരീക്ഷ നവംബര്‍ 16 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018

തിരുവനന്തപുരം> കാറ്റഗറി നമ്പര്‍ 418/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍, കാറ്റഗറി നമ്പര്‍ 145/2017 പ്രകാരം സീനിയര്‍ ലക്‌ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (എന്‍സിഎ-ഹിന്ദു നാടാര്‍), കാറ്റഗറി നമ്പര്‍ 146/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (എന്‍സിഎ-ഒഎക്‌സ്) തസ്‌തികകള്‍ക്ക് 2018 നവംബര്‍ 16 ന് രാവിലെ 7.30 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 149/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്‌ചറര്‍ ഇന്‍ ഒഫ്താല്‍മോളജി (ഒന്നാം എന്‍സിഎ-എല്‍സി/എഐ) തസ്തികയ്ക്ക് 2018 നവംബര്‍ 9 നും, കാറ്റഗറി നമ്പര്‍ 363/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയ്ക്ക് 2018 നവംബര്‍ 15, 16 തീയതികളിലുമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

ഒറ്റത്തവണ വെരിഫിക്കേഷന്‍

തിരുവനന്തപുരം ജില്ലയില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 99/2016 പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/ പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 നവംബര്‍ 7 ന് പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top