16 June Sunday

ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 തസ്തികയിലേക്ക് അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 11/2015 പ്രകാരം എറണാകുളം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യരായവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 1,2,3,15,16,17,29,30, ഡിസംബര്‍ 1 തീയതികളില്‍ എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും, പാലക്കാട് ജില്ലയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും ഒന്നാംഘട്ട ഇന്റര്‍വ്യൂവില്‍ ഉള്‍പ്പെടാത്ത മുഖ്യ പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉപപട്ടികകളിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും   2017 നവംബര്‍ 1,2,3,8,9 തീയതികളില്‍ പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസിലും കാറ്റഗറി നമ്പര്‍ 239/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സ്റ്റാറ്റിസ്റ്റിക്‌സ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 8 നും, കാറ്റഗറി നമ്പര്‍ 193/2010 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് തസ്തികയ്ക്ക് 2017 നവംബര്‍ 16 നും, കാറ്റഗറി നമ്പര്‍ 302/2011 പ്രകാരം കോ ഓപ്പറേറ്റീവ് സെക്ടറിലെ അപ്പെക്‌സ് സൊസൈറ്റികളില്‍ അസിസ്റ്റന്റ് മാനേജര്‍ (എഫ് ആന്റ് എ) തസ്തികയ്ക്ക് 2017 നവംബര്‍ 17 നും, കാറ്റഗറി നമ്പര്‍ 475/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് (എന്‍.സി.എ. ഒ.ബി.സി) തസ്തികയ്ക്ക് 2017 ഡിസംബര്‍ 1 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 

ഒറ്റത്തവണ വെരിഫിക്കേഷന്‍


കാറ്റഗറി നമ്പര്‍ 255/2013 പ്രകാരം തുറമുഖ വകുപ്പില്‍ ഓവര്‍സീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017 ഒക്‌ടോബര്‍ 30 നും,  കാറ്റഗറി നമ്പര്‍ 539/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്) തസ്തികയ്ക്ക് 2017 നവംബര്‍ 8 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top