02 July Thursday

ഒഎൻജിസിയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ അപ്രൻിസ് ഒഴിവുണ്ട്. അക്കൗണ്ടന്റ് 5, അസി. എച്ച്ആർ 125, സെക്രട്ടറിയറ് അസി. 46, ഇലക്ട്രീഷ്യൻ 5, ഇലക്ട്രോണിക് മെക്കാനിക് 3, ഇൻസ്ട്രുമെന്റ് മെക്കാനിക് 8, ലബോറട്ടറി അസി.(കെമിക്കൽ പ്ലാന്റ്) 12, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി. 10 എന്നിങ്ങനെ ആകെ  214 ഒഴിവാണുള്ളത്. നിർദേശിക്കപ്പെടുന്ന യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ ബിഎ/ ബികോം/ ബിഎസ്സി/ ബിസിഎ/ ഐടിഐ യോഗ്യതയുള്ളവർക്ക് വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാം. മുംബൈയിലാണ് പരിശീലനം. ഒരാൾക്ക് ഒരുട്രേഡിലാണ് പരിശീലനം.  പ്രായം 18‐24. അപേക്ഷ ആഗസ്ത് അഞ്ചിനകം Incharge SDC, ONGC, Mumbai NBP Green Heights, Plot No. C69, Bandra Kurla Complex, Bandra (East), Mumbai400051 എന്ന വിലാസത്തിൽ  ലഭിക്കത്തക്കവിധം തപാലായോ കൊറിയർവ.ിയോ അയക്കണം. വിശദവിവരം https://www.ongcindia.com 

 


പ്രധാന വാർത്തകൾ
 Top