തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 458/2016 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീപ്രൈമറി ടീച്ചര്‍ (പ്രീപ്രൈമറി സ്കൂള്‍) തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 20 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
മറ്റ് അറിയിപ്പുകള്‍
പ്രായോഗിക പരീക്ഷ
2017 ജൂലൈയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷയുടെ ഭാഗമായി നടത്തുന്ന കേരള ജയില്‍ ഓഫീസേഴ്സ് ടെസ്റ്റ് പേപ്പര്‍3, കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്സ് ടെസ്റ്റ് പേപ്പര്‍2 എന്നിവയുടെ പ്രായോഗിക പരീക്ഷ 2017 ഒക്ടോബര്‍ 20,21,23, തീയതികളില്‍ തിരുവനന്തപുരം മൂക്കുന്നിമല ഫയറിങ് റേഞ്ചില്‍ വച്ച് രാവിലെ 6.30 ന് നടക്കുന്നു. പരീക്ഷാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഗസറ്റ് വിജ്ഞാപനപ്രകാരമുള്ള ട്രെയിനിങ് സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാക്കേണ്ടതാണ്. (മുന്‍പ് പകര്‍പ്പ് ഹാജരാക്കിയിട്ടുള്ളവര്‍ ആയത് വീണ്ടും ഹാജരാക്കേണ്ടതില്ല)
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 295/2016 പ്രകാരം പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്2 (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയിലേക്ക് 2017 ഒക്ടോബര്‍ 25 ന് എറണാകുളം പി.എസ്.സി. മേഖലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 267/2014 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ തസ്തികയ്ക്ക് 2017 നവംബര്‍ 1,2,3,8,9,10,15,16,17,22,23,24 എന്നീ തീയതികളില്‍ കോഴിക്കോട് പി.എസ്.സി. മേഖലാ ഓഫിസിലും, കാറ്റഗറി നമ്പര്‍ 4/2014 പ്രകാരം കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയക്ക് 2017 ഒക്ടോബര്‍ 25,26,27 തീയതികളിലും, കാറ്റഗറി നമ്പര്‍ 66/2015 പ്രകാരം കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് / കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയ്ക്ക് 2017 നവംബര്‍ 8,9,10,15,16,17 എന്നീ തീയതികളിലും, കാറ്റഗറി നമ്പര്‍ 90/2010 പ്രകാരം കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 തസ്തികയ്ക്ക് 2017 നവംബര്‍ 15 നും, വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 529/2012 പ്രകാരം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാര്‍പെന്റര്‍) തസ്തികയ്ക്ക് 2017 നവംബര്‍ 22,23,24 തീയതികളിലും, കാറ്റഗറി നമ്പര്‍ 527/2012 പ്രകാരം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്) തസ്തികയ്ക്ക് 2017 നവംബര്‍ 15,16,17,22,23,24 തീയതികളിലും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 438/2016 പ്രകാരം കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 31 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ 2.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 431/2012 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ് തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 20 നും കാറ്റഗറി നമ്പര്‍ 441/2014 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ കൃഷി വകുപ്പിലെ വര്‍ക്ക് സൂപ്രണ്ട് തസ്തികയ്ക്ക് 07.03.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലും 31.08.2017 ന് പ്രസിദ്ധീകരിച്ച ടി പട്ടികയുടെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഒക്ടോബര്‍ 24,25,30,31 തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി. ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 429/2016 പ്രകാരം സൈനികക്ഷേമ വകുപ്പില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 26 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..