22 October Thursday

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ സോണലുകളിലേക്കും പ്രൊഡക്ഷൻ യൂണിറ്റുകളിലേക്കും ജൂനിയർ എൻജിനിയർ 13,034 ജൂനിയർ എൻജിനിയർ(ഇൻഫർമേഷൻ ടെക്നോളജി) 49, ഡിപോട് മെറ്റീരിയൽ സൂപ്രണ്ടന്റ് 456, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. 494 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ജൂനിയർ എൻജിനിയർ: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമ. ഡിപോട് മെറ്റീരിയൽ സൗപ്രണ്ടന്റ്: എൻജിനിയർ ബിരുദം/ ഡിപ്ലോമ. ജൂനിയർ എൻജിനിയർ(ഇൻഫർമേഷൻ ടെക്നോളജി) യോഗ്യത പിജിഡിസിഎ/ ബിഎസ്സി(കംപ്യൂട്ടർ സയൻസ്)/ബിസിഎ/ബിടെക്(ഐടി)/ ബിടെക്(കംപ്യൂട്ടർ സയൻസ്)/ഡിഒഇഎസിസി ബി ലെവൽ(ത്രിവത്സര കോഴ്സ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. ഫിസിക്സ്, കെമിസ്ട്രി പഠിച്ച് 45 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം. പ്രായം 18‐33. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വിവിധ സോണലുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി രണ്ട്മുതൽ 31 വരെയാണ് അപേക്ഷിക്കേണ്ടത്. website:  www.rrbthiruvananthapuram.gov.in,www.rrbchennai.gov.in,www.rrbbnc.gov.in, www.rrbald.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top