22 October Thursday

നോർതേൺ റെയിൽവേയിൽ 1092 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

നോർതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിൽ അപ്രന്റിസിന്റെ ഒഴിവുണ്ട്. മെക്കാനിക്(ഡീസൽ), ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപന്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, പെയിന്റർ ജനറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപറേറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, വെൽഡർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, ഓഫ്സെറ്റ് മെഷീൻ മൈൻഡർ, ബുക് ബൈൻഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 1092 ഒഴിവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ  എസ്എസ്എൽസിയും ഐടിഐയും. പ്രായം 15‐24. 2019 ജനുവരി 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.rrcnr.org  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top