19 September Thursday

എംആർപിഎല്ലിൽ മാനേജീരിയൽ തസ്തിക

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ഒഎൻജിസിയുടെ സബ്സിഡിയറിയായ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്മെന്റ് കേഡറിൽ 12 ഒഴിവുണ്ട്. മാനേജർ (ഹ്യൂമൺ റിസോഴ്സ്) അസി. മാനേജർ (ഹ്യുമൺ റിസോഴ്സ്), എക്സിക്യൂട്ടീവ് (ഇന്റേണൽ ഓഡിറ്റ്) തസ്തികകളിൽ രണ്ട് വീതവും ചീഫ് മാനേജർ(ഹ്യുമൺ റിസോഴ്സ്), ചീഫ് മാനേജർ (മാർക്കറ്റിങ് ഓപറേഷൻസ്), സീനിയർ മാനേജർ( മെഡിക്കൽ സർവീസീസ്), അസി. മാനേജർ(സേഫ്റ്റി), അസി. മാനേജർ(സിസ്റ്റ് അഡ്മിനിസ്ട്രേഷൻ), എക്സിക്യൂട്ടീവ്(ഫിനാൻസ്) തസ്തികകളിലുമാണ് അവസരം.  www.mrpl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 17. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top