19 September Thursday

എസ്‌ബിഐയിൽ 56 സ്‌പെഷ്യലിസ്‌റ്റ്‌ 
കേഡർ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ 56 ഒഴിവുണ്ട്‌. സ്ഥിര നിയമനം. അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ (സൊല്യൂഷൻ ആർകിടെക്‌റ്റ്‌ ലീഡ്‌), ചീഫ്‌ മാനേജർ (പിഎംഒ ലീഡ്‌, ടെക്‌നിക്കൽ ആർകിടെക്‌റ്റ്‌), പ്രോജക്ട്‌ മാനേജർ, മാനേജർ (ടെക്‌നിക്കൽ ആർകിടെക്‌റ്റ്‌, ഡേറ്റ ആർകിടെക്‌റ്റ്‌, ഡെവ്‌ സെക്‌ ഓപ്‌സ്‌ എൻജിനിയർ, ഒബ്‌സർവബിലിറ്റി ആൻഡ്‌ മോണിറ്ററിങ്‌ സ്‌പെഷ്യലിസ്‌റ്റ്‌, ഇൻഫ്രാ/ ക്ലൗഡ്‌ സ്‌പെഷ്യലിസ്‌റ്റ്‌, ഇന്റഗ്രേഷൻ ലീഡ്‌, ഇന്റഗ്രേഷൻ സ്‌പെഷ്യലിസ്‌റ്റ്‌, ഐടി സെക്യൂരിറ്റി എക്‌സ്‌പെർട്ട്‌, എസ്‌ഐടി ടെസ്‌റ്റ്‌ ലീഡ്‌, പെർഫോമൻസ്‌ ടെസ്‌റ്റ്‌ ലീഡ്‌, എംഐഎസ്‌ ആൻഡ്‌ റിപ്പോർട്ടിങ്‌ അനലിസ്‌റ്റ്‌), ഡെപ്യൂട്ടി മാനേജർ (ഓട്ടോമേഷൻ ടെസ്‌റ്റ്‌ ലീഡ്‌, ടെസ്‌റ്റിങ്‌ അനലിസ്‌റ്റ്‌) എന്നിവയാണ്‌ തസ്‌തികകൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌  https://bank.sbi/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top