09 December Monday

തിരുവനന്തപുരം സി ഡാക്കിൽ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ 2, പ്രോജക്ട് എൻജിനിയർ ((TVPM/PE: 001)) 1, പ്രോജക്ട് എൻജിനിയർ (TVPM/PE/T/002 , TVPM/PE/D/002) 11 ഒഴിവുണ്ട്. യോഗ്യത പ്രോജക്ട് മാനേജർ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യം. യോഗ്യത നേടിയശേഷം 11 മുതൽ 15 വർഷം വരെ തൊഴിൽ പരിചയം വേണം. പ്രോജക്ട് എൻജിനിയർ (TVPM/PE: 001)1) എംഇ/ എംടെക് (വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റം), പ്രോജക്ട് എൻജിനിയർ (TVPM/PE/T/002 , TVPM/PE/D/002))  യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യം. പ്രായം പ്രോജക്ട് മാനേജർ 40ൽ താഴെ, പ്രോജക്ട് എൻജിനിയർ (TVPM/PE: 001) ) 33ൽ താഴെ, പ്രോജക്ട് എൻജിനിയർ(TVPM/PE/T/002 , TVPM/PE/D/002) 30 ൽ താഴെ. www.cdac.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 27.

 


പ്രധാന വാർത്തകൾ
 Top