19 April Monday

നാവികസേന: ട്രേഡ്‌സ്‌മാൻ മേറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

വികസേന ട്രേഡ്‌സ്‌മാൻ മേറ്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ്‌ ടെസ്‌റ്റിനാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്‌ തസ്‌തികകളാണ്‌. 1159 ഒഴിവുണ്ട്‌. യോഗ്യത പത്താം ക്ലാസ്സും അംഗീകൃത ഐടിഐ സർടിഫിക്കറ്റും. പ്രായം 18–-25.  നിയമാനുസൃത ഇളവ്‌ ലഭിക്കും.  അപേക്ഷകരിൽനിന്ന്‌ തെരഞ്ടെുക്കപ്പെടുന്നവർക്ക്‌ ആദ്യം കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണുണ്ടാവുക. ആകെ നൂറ്‌ മാർക്കിന്റെ പരീക്ഷയാണുണ്ടാവുക. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ രേഖാ പരിശോധനയും  ആരോഗ്യപരിശോധനയുമുണ്ടാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ ഏഴ്‌. അപേക്ഷിക്കാനും വിശദവിവരത്തിനും www.joinindianavy.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top