09 June Friday

ജൂനിയര്‍ ലക്ചറര്‍ ഇന്‍ ഡ്രോയിങ് ആന്റ് പെയിന്റിങ് പിഎസ്സി പരീക്ഷ നവംബര്‍ 7 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2017

ഓണ്‍ലൈന്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 266/2014 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) ജൂനിയര്‍ ലക്ചറര്‍ ഇന്‍ ഡ്രോയിങ് ആന്റ് പെയിന്റിങ് തസ്തികയ്ക്ക് 2017 നവംബര്‍ 7 ന് രാവിലെ 10 മുതല്‍ 12.15 വരെ എറണാകുളം പരീക്ഷകേന്ദ്രത്തില്‍ വച്ചും, കാറ്റഗറി നമ്പര്‍176/2017 പ്രകാരം കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ്-2 (ഹോമിയോ) -എന്‍.സി.എ.-എല്‍.സി. തസ്തികയ്ക്ക് 2017 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം പരീക്ഷാകേന്ദ്രത്തിലും വച്ച്  നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.   

ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 279/2016) തസ്തികയ്ക്ക് 2017 നവംബര്‍ 1,2,3,8,9,10 തീയതികളിലും കാറ്റഗറി നമ്പര്‍ 491/2016 (എന്‍.സി.എ. -എല്‍.സി./എ.ഐ.), 366/2016 (എന്‍.സി.എ. - ധീവര), 237/2017 (എന്‍.സി.എ. - ഒ.എക്സ്.) എന്നീ തസ്തികകള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കാറ്റഗറി നമ്പരുകള്‍ 370/2016, 375/2016 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ അറബിക് (ജൂനിയര്‍) എന്‍.സി.എ.-ഈഴവ, തിയ്യ, ബില്ലവ, വിശ്വകര്‍മ്മ- തസ്തികകയ്ക്കും 2017 നവംബര്‍ 8 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 

ഒറ്റത്തവണ വെരിഫിക്കേഷന്‍

 കാറ്റഗറി നമ്പര്‍ 255/2017 പ്രകാരം കിര്‍ത്താഡ്സില്‍ മ്യൂസിയം അറ്റന്‍ഡന്റ് തസ്തികയ്ക്ക്    2017 ഒക്ടോബര്‍ 30 നും കാറ്റഗറി നമ്പര്‍ 281/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി) തസ്തികയ്ക്ക് 2017 നവംബര്‍ 1,2,3 തീയതികളിലും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top