23 November Saturday

കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (കാരുണ്യ പർച്ചേഴ്സ് ആൻഡ് സെയിൽസ് ഡിവിഷൻ) 02, ഡിപ്പോ ഇൻ ചാർജ് (കാരുണ്യ മെഡിസിൻ ഡിപ്പോ) 04, അസി. മാനേജർ 01, അസി. മാനേജർ (കെഇഎംപി 108 കൺട്രോൾ റൂം) 01 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡെപ്യൂട്ടി മാനേജർ യോഗ്യത എംഫാം,  എംബിഎ (മാർക്കറ്റിങ്). യോഗ്യത നേടിയശേഷം ഫാർമസി രംഗത്ത് അഞ്ച്വർഷത്തെ പരിചയം ഇരിൽ രണ്ട് വർഷം എംബിഎ നേടിയശേഷമുള്ളതാകണം. 1978 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. ഡിപ്പോ ഇൻ ചാർജ് യോഗ്യത ബിഫാം, എംബിഎ(മാർക്കറ്റിങ്), അസി. മാനേജർ മൂന്ന് വർഷത്തെ പരിചയം. 1983 ജനുവരി ഒന്നിനോ അതിനുശേഷമോ  ജനിച്ചവരാകണം.അ സി. മാനേജർ യോഗ്യത എംബിഎ. യോഗ്യത നേടിയശേഷം മൂന്ന് വർഷത്തെ പരിചയം. എല്ലാ തസ്തികയിലും കംപ്യൂട്ടർ പരിചയം വേണം. അപേക്ഷ www.kmscl.kerala.gov.in ൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി അഞ്ച്. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top