22 October Thursday

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്റ്റെനോഗ്രാഫർ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 30 ( ജനറൽ 15, ഒബിസി 08, എസ്സി 05, എസ്ടി 02) ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസ്സായ സ്റ്റെനോഗ്രാഫി/എംഎസ് ഓഫീസ്  സർടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18‐30. നിയമാനുസൃത ഇളവ് ലഭിക്കും. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യരായവരെ എംഎസ് ഓഫീസ്/ സ്റ്റെനോഗ്രഫി എന്നിവയിൽ സ്കിൽ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുക്കുക.  നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Assistant Personnel Ofiicer/HQ, Ofiice of principal Chief Personnel Ofiicer, South Western Railway, Gadag Road, Hubballi 580 020 എന്നവിലാസത്തിൽ ജനുവരി 18നകം ലഭിക്കണം. വിശദവിവരത്തിന് https://www.swr.indianrailways.gov.in/www.rrchubli.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top