02 June Tuesday

എംഎംടിസിയില്‍ മാനേജര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

www.mmtclimited.comരാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയില്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരുവിഭാഗങ്ങളിലുമായി നാലൊഴിവാണുള്ളത്. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ. വിജ്ഞാപന നമ്പര്‍: MMTC/P&O/2017/1 * 1. മാനേജര്‍ (E-2): ഒഴിവ്- 2. യോഗ്യത: നിയമത്തില്‍ ഒന്നാംക്ളാസ് അല്ലെങ്കില്‍ ഉയര്‍ന്ന മാര്‍ക്കോടെ രണ്ടാംക്ളാസ് ബിരുദം. അഭിഭാഷകനായോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിയമോപദേശകനായോ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 20,600-46,500. ഉയര്‍ന്ന പ്രായപരിധി: 35.
* 2. ഡെപ്യൂട്ടി മാനേജര്‍ (E-1)-: ഒഴിവ്- 2 (ഒബിസി- 1, എസ്സി-1). യോഗ്യത: നിയമത്തില്‍ ബിരുദം. അഭിഭാഷകനായോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിയമോപദേശകനായോ 2/3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 16,400-40,500. ഉയര്‍ന്ന പ്രായപരിധി: 30.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ഇംഗ്ളീഷോ ഹിന്ദിയോ മാധ്യമമായി തെരഞ്ഞെടുക്കാവുന്നതാണ്.
* അപേക്ഷിക്കേണ്ടവിധം: www.mmtclimited.com എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രായം, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫീസടച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം അയക്കണം. ഇന്റര്‍വ്യൂ സമയത്ത് അസ്സല്‍ സര്‍ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
* അപേക്ഷാഫീസ്: 500 രൂപ. (എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് ബാധകമല്ല). MMTC Limited എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് ആയാണ് ഫീസ് അടക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനുപുറത്ത് വിജ്ഞാപനനമ്പര്‍, അപേക്ഷിക്കുന്ന തസ്തിക എന്നിവ രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച അപേക്ഷ തപാലിലോ കൊറിയര്‍ ആയോ Chief General Manager (Personnel), MMTC Limited, Core-1, SCOPE Complex, 7 Institutional Area, Lodhi Road, NewDelhi-110003 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാനതിയതി: ആഗസ്ത് 18. വിശദവിവരം www.mmtclimited.com എന്ന വെബ്സൈറ്റില്‍.

പ്രധാന വാർത്തകൾ
 Top