2022 ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷകൾ ഏപ്രിൽ മുതൽ ജൂലായ് വരെ നടത്തും. സിലബസും ടൈംടേബിളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ സർവകലാശാലളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. ഈ തസ്തികകളുടെ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്ക് കാറ്റഗറി അനുസരിച്ച് വെവ്വേറെ മുഖ്യപരീക്ഷ നടത്തും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ തസ്തികകളുടെ മുഖ്യപരീക്ഷകൾ ജൂലൈയിലും സബ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യപരീക്ഷ ആഗസ്‌തിലും നടത്തും. വിവിധ ബറ്റാലിയനുകളിലെ പൊലീസ് കോൺസ്റ്റബിൾ, വനിതാ സിവിൽ പൊലീസ് തസ്തികകളുടെ പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും. ഈ തസ്തികകൾക്ക് പ്രാഥമിക പരീക്ഷ ഉണ്ടാവില്ല. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ 2023 ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടത്തും. സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്കുള്ള മുഖ്യപരീക്ഷ ഒക്ടോബറിൽ നടത്തും. ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ച പത്ത്, പന്ത്രണ്ട്, ബിരുദം യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷകൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 367/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 (ജനറൽ, മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 18/2022/19/2022). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ)–- ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 16/2022). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 248/2021). ഓൺലൈൻ പരീക്ഷ നടത്തും കേരളത്തിലെ സർവകലാശാലകളിൽ യൂണിവേഴ്സിറ്റി എൻജിനീയർ (കാറ്റഗറി നമ്പർ 204/2021). മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി–- ഒന്നാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 331/2022). ഒഎംആർ പരീക്ഷ നടത്തും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്–- ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 43/2022). അർഹതാപട്ടിക പ്രസിദ്ധീകരിക്കും കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ–- എൻസിഎ– ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി, (കാറ്റഗറി നമ്പർ 360/2019, 361/2019, 362/2019, 363/2019, 364/2019). കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 –- എൻസിഎ എൽസി/എഐ, ഒബിസി (കാറ്റഗറി നമ്പർ 632/2021, 633/2021). അഭിമുഖം നടത്തും ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2–- എട്ടാം എൻ.സി.എ–- എസ് സിസിസി (കാറ്റഗറി നമ്പർ 173/2022). പ്രൊഫൈൽ സ്വയം തിരുത്താൻ അവസരം ഉദ്യോഗാർഥികൾക്ക് പിഎസ് സി പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26 മുതൽ നിലവിൽ വരും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ഇപ്രകാരം ചെയ്യാം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും ഇവയിലുൾപ്പെടും. ഇക്കാര്യങ്ങൾക്ക് പിഎസ് സി ഓഫീസുകളിൽ നേരിട്ട് വരേണ്ടതില്ല. പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെ സമർപ്പിക്കാത്ത ഉദ്യോഗാർഥികൾക്ക് നിലവിൽ പ്രൊഫൈലിൽ ക്ലെയിം എപ്പോൾ വേണമെങ്കിലും തിരുത്താൻ കഴിയും. അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവർക്കും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താം. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത പ്രമാണ പരിശോധന സമയത്ത് നേരത്തെ വരുത്തിയ ഭേദഗതി പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷ സമർപ്പിച്ച ശേഷമുള്ള സ്വയംതിരുത്തൽ ആധികാരികമാണെന്ന് ഉറപ്പുവരുത്തുവാൻ ഒടിപി സംവിധാനവും ഏർപ്പെടുത്തും. സർക്കാർ സർവീസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..