17 August Wednesday

IIT ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി) വിവിധ തസ്തികകളില്‍ (Advt. No. 01/2017-18)  അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലൈബ്രേറിയന്‍- 01, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍- 02, ജൂനിയര്‍ സൂപ്രണ്ടന്റ്-15, ജൂനിയര്‍ ടെക്നീഷ്യന്‍- 01, ജൂനിയര്‍ അസിസ്റ്റന്റ്- 24, ജൂനിയര്‍ ലൈബ്രറി സൂപ്രണ്ടന്റ്- 02, ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ്- 09 എന്നിങ്ങനെ ആകെ 54 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 25. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കണം. ഇത് ഇന്റര്‍വ്യുവിന് ഹാജരാക്കണം. ഓരോ തസ്തികയിലും അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം www.iitbhu.ac.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top