15 August Monday

അമൃത സർവകലാശാലയില്‍ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021

അമൃത സർവകലാശാലയില്‍ അധ്യാപക ഒഴിവുകളുണ്ട്‌. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റർ ഫോർ നാനോ സയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ വിഭാഗത്തിലാണ് ഒഴിവുകൾ. അസിസ്റ്റന്റ് / അസോസിയറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്‌.
അസിസ്റ്റന്റ് / അസോസിയറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എപി/ എഎപി) ആകെ രണ്ട് ഒഴിവുകളുണ്ട്‌. ഊർജം, നാനോടെക്നോളജി തുടങ്ങിയ വിഷയത്തിൽ ഗവേഷണം നടത്തിയവരാകണം . സ്വതന്ത്രമായി ഗവേഷണം നടത്തിയവർക്ക് മുൻഗണന. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം പൂർത്തിയാക്കിയവരെ മികവിന്റെ അടിസ്ഥാനത്തിൽ അടുത്ത ലെവലിലേക്ക് പരിഗണിക്കും.
അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എപി) ആകെ രണ്ട് ഒഴിവുകൾ. ഫിസിക്സ്, കെമസ്ട്രി, മെറ്റീരിയൽ സയൻസ്, എനർജി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച് ഡി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തിൽ അധ്യാപന പരിചയമുണ്ടാകണം. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. തുടർന്ന് മൂന്ന് വർഷം വരെ നീട്ടും. അധ്യാപന മികവിന്റെ അടിസ്ഥാനത്തിൽ തസ്തികയിൽ സ്ഥിരപ്പെടുത്തിയേക്കാം.
താത്‌പര്യമുള്ളവർ researchsecretary@aims.amrita.edu എന്ന മെയിലിലേക്ക് വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കുക. കൂടാതെ ഓൺലൈനായും അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ ആറ്. കൂടുതൽ വിവരങ്ങൾക്ക്  https://www.amrita.edu/jobs. ഫോൺ: 0484 2858750.ൃ


മാർ ഇവാനിയോസ് കോളേജിൽ ഗസ്‌റ്റ്‌ അധ്യാപകർ
തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ 2021–--22 അധ്യായന വർഷത്തെ ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളും ഇന്റർവ്യൂ തിയതികളും കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mic.ac.in ൽ ലഭ്യമാണ്. മേയ് 28 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633078868.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top