10 August Monday

ട്രാൻസ്‌പോർടേഷൻ പ്ലാനിങ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ സയന്റിസ്‌റ്റ്‌ 13

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കേരളശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്‌ കീഴിൽ തിരുവനന്തപുരത്തെ ആക്കുളത്ത്‌ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർടേഷൻ പ്ലാനിങ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ സയന്റിസ്‌റ്റ്‌ 13 ഒഴിവുണ്ട്‌. എൻവയോൺമെന്റൽ എൻജിനിയറിങ്‌ 1, ജിയോ ഇൻഫോമാറ്റിക്‌സ്‌ 1, സ്‌ട്രക്‌ചറൽ എൻജിനിറയിങ്‌ 1, ക്വാണ്ടിറ്റേറ്റീവ്‌ ടെക്‌നിക്‌സ്‌/ട്രാൻസ്‌പോർട്‌ ഇക്കണോമിക്‌സ്‌ 1, ഹൈവേ എൻജിനിയറിങ്‌ 6, അർബൻ പ്ലാനർ/ട്രാൻസ്‌പോർട്‌ പ്ലാനർ 1, ഹൈഡ്രോലിക്‌സ്‌/ ഓഷ്യൻ സ്‌റ്റഡീസ്‌ 1, ട്രാഫിക്‌ ആൻഡ്‌ ട്രാൻസ്‌പോർടേഷൻ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ എം ടെക്‌/എംഇ. പ്രായ പരിധി 35. അപേക്ഷയുടെ മാതൃകയ്‌ക്കുമായി www.natpac.kerala.gov.in എന്ന website കാണുക. അപേക്ഷ പൂരിപ്പിച്ച്‌ ബയോഡാറ്റയും അനുബന്ധ സർടിഫിക്കറ്റുകളുമായി Director, KSCSTE-- National Transportation-- Planning And Research Centre, K Karunakaran Transpark, Akkulam, Thuryvikkal P.O, Thiruvananthapuram--695011 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ നാല്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top