07 April Tuesday

ബറോഡ സൺ ടെക്‌നോളജീസ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ബാങ്ക്‌ ഓഫ്‌ ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്‌നോളജീസ്‌ ലിമിറ്റഡിൽ 39 ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്ക്‌ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  വാർഷിക അവലോകനത്തിന്റെ ഭാഗമായി കരാർ പുതുക്കി നൽകുകയാണ്‌ ചെയ്യുക.  മുംബൈയിലാണ്‌ നിയമനം. ടെക്‌നോളജി ആർകിടെക്ട്‌ 1, പ്രോഗ്രാം മാനേജർ1, ക്വാളിറ്റി അഷ്വറൻസ്‌ ലീഡ്‌ 2, ഇൻഫ്രാസ്‌ട്രക്‌ചർ ലീഡ്‌ 1, ഡാറ്റാബേസ്‌ ആർകിടെക്ട്‌ 1, ബിസിനസ്‌ അനലിസ്‌റ്റ്‌ ലീഡ്‌ 2, ബിസിനസ്‌ അനലിസ്‌റ്റ്‌ 5, വെബ്‌  ആൻഡ്‌ ഫ്രന്റ്‌ എൻഡ്‌ ഡവലപർ 6, ഡാറ്റ അനലിസ്‌റ്റ്‌ 4, ഡാറ്റ എൻജിനിയർ 4, ഇന്റഗ്രേഷൻ എക്‌സ്‌പേർട്‌ 2, എമർജിങ്‌ ടെക്‌നോളജീസ്‌ എക്‌സ്‌പേർട്‌ 3, മൊബൈൽ ആപ്ലിക്കേഷൻ ഡവലപർ 5, യുഐ/യുഎക്‌സ്‌ ഡിസൈനർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 27. വിശദവിവരത്തിന്‌ www.bankofbaroda.co.in/Careers.htm
 


പ്രധാന വാർത്തകൾ
 Top