04 December Saturday

സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷനില്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017

സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷനില്‍ സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം. സെക്ഷന്‍ ഓഫീസറുടെ ഏഴ് ഒഴിവും അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. സെക്ഷന്‍ ഓഫീസറുടെ ഏഴ് ഒഴിവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ നിയന്ത്രിത സ്വയംഭരണ വിഭാഗത്തിലോ അര്‍ധ സര്‍ക്കാര്‍ വിഭാഗത്തിലോ ഓഫീസറായി ജോലിചെയ്തുള്ള മുന്‍പരിചയവും അംഗീകൃത സര്‍വകലാശാല ബിരുദവുമാണ് യോഗ്യത.
അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒഴിവില്‍ ലൈബ്രറി സയന്‍സിലോ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സിലോ ബിരുദമാണ് യോഗ്യത. അതോടൊപ്പം സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര, സ്വയംഭരണ വിഭാഗത്തിലോ രണ്ടുവര്‍ഷം ജോലി ചെയ്തുള്ള പരിചയം നിര്‍ബന്ധം. അപേക്ഷകള്‍ Deputy Secretary (Admn), Central information commission,Room no-302, 2nd Floor, Augest kranti Bhavan, Bhikaji Cama Place, New Delhi-110066 എന്ന വിലാസത്തില്‍ സെപ്തംബര്‍ മൂന്നിനകം ലഭിക്കണം.
സിഡബ്ള്യുആര്‍ഡിഎം
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒഴിവുകള്‍ 25. www.cwrdm.org.

# അപേക്ഷ ഇന്ന് അവസാനിക്കുന്നു
ഡല്‍ഹിയില്‍
നിരവധി ഒഴിവുകള്‍
ഡല്‍ഹി സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. LDC (34)- , Grade IV(Dass) (480)-, GRADEv- II (DASS) (221), -Statistical  Assistant (260)--, Junior Engineer (Civil) (5)--, Draughtsman Grade III (52)-, Field  Assistant (10)-, Food safety officer (5)-, librarian(7)- ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തിയതി 21. ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. www.dssb.delhigovt.nic.in-.

ഖാദി കമീഷനില്‍ ഡയറക്ടര്‍
കേന്ദ്ര ഖാദി കമീഷനില്‍ 19 ഡയറക്ടര്‍മാരുടെ ഒഴിവിലേക്ക് കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സര്‍വീസുകളിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പേ ബാന്‍ഡ് പ്രകാരമുള്ള 15600- 39100 സ്കെയിലും 7600 രൂപ ഗ്രേഡ് പേയും. വിവരങ്ങള്‍ക്കും അപേക്ഷ ഡൌണ്‍ലോഡ് ചെയ്യാനും www.kvic.org.in.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top