31 March Friday

സിഐഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ്കോൺസ്റ്റബിൾ 429 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 328, സ്ത്രീകൾ 37, ഡിപാർട്മെന്റൽ കാൻഡിഡേറ്റ് (സിഐഎസ്എഫ്) 64 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ  ജനുവരി 21ന് തുടങ്ങും. യോഗ്യത: പ്ലസ്ടു. പ്രായം 18‐25. 2019 ഫെബ്രുവരി 20 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം പുരുഷന്മാർക്ക് 165 സെ.മീ, നെഞ്ചളവ് 77 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സ്ത്രീകൾ ഉയരം 155 സെ.മീ. പ്രായത്തിനും ഉയരത്തിനുമനുസരിച്ച് തൂക്കം വേണം. https://cisfrectt.in വഴി ഓൺലൈനായി അതത് സംസ്ഥാനങ്ങളിലെ റീജണൽ സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സൗത്ത്സോണിന്റെ ആസ്ഥാനം ചെന്നൈയാണ്. ഡിഐജി സിഐഎസ്എഫ് സൗത്ത്സോൺ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ്ചെയ്യണം. വൈദ്യപരിശോധന, കായിക പരിശോധന, കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്, ആവശ്യമാണെങ്കിൽ സ്കിൽ ടെസ്റ്റും(ടൈപ്പ് റൈറ്റിങ്) നടത്തും. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ച്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top