25 March Saturday

ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2016

തിരുവനന്തപുരം > ഡല്‍ഹി പൊലീസില്‍ താല്‍ക്കാലിക കോണ്‍സ്റ്റബിള്‍മാരുടെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ് എന്നിവ പാസാകുന്നവരെമാത്രമേ 2017 മാര്‍ച്ച് നാലിന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്ക് പരിഗണിക്കൂ. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലാകും നടത്തുക.

2016 ജൂലൈ ഒന്നിന് 18നും 21നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും 18 നും 25 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത ബോര്‍ഡ്/സര്‍വകലാശാലയില്‍നിന്ന് സീനിയര്‍ സെക്കന്‍ഡറി (10, +2) പാസായിരിക്കണം. പുരുഷ അപേക്ഷാര്‍ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ.  ലിങ്ക് :http: //ssconline.nic.in  വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമപ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍www.ssckkr.kar.nic.in ലും www.ssc.nic.in ലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top