08 June Thursday

റെയിൽടെൽ 
കോർപറേഷനിൽ 
94 എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

റെയിൽവേ  മന്ത്രാലയത്തിന്‌ കീഴിലുള്ള റെയിൽടെൽ കോർപറേഷനിൽ കൺസൾട്ടന്റ്‌ എൻജിനിയറുടെ 94 ഒഴിവുണ്ട്‌. ഈസ്‌റ്റേൺ റിജിയൺ: 66, വെസ്‌റ്റേൺ റീജിയൻ :20, സതേൺ റീജിയൻ: എട്ട്‌ എന്നിങ്ങനെയാണ്‌ അവസരം.  താത്‌കാലിക നിയമനമാണ്‌. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുണ്ടാവും. യോഗ്യത :ബിഎസ്‌സി/എംഎസ്‌സി/ എൻജിനിയറിങ്‌ ബിരുദം പ്രായം: 28 കവിയരുത്‌. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും അതത്‌ റീജണൽ ഓഫീസിലേക്ക്‌ അയക്കണം. അവസാന തീയതി മാർച്ച്‌ 28. വിശദവിവരങ്ങൾക്ക്‌ www.railtelindia.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top