04 July Saturday

ആരോഗ്യകേരളം പദ്ധതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

ആരോഗ്യകേരളം പദ്ധതിയിൽ ആലപ്പുഴ  ഓഫീസിൽ സ്റ്റാഫ്നേഴ്സ് (പാലിയേറ്റീവ് കെയർ)‐04, ഫിസിയോതെറാപിസ്റ്റ് (പാലിയേറ്റീവ് കെയർ)‐ 05, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‐ 03, കൗൺസിലർ (അഡോൾസന്റ് ഹെൽത്ത്)‐ 01, സിഎസ്എസ്ഡി ടെക്നീഷ്യൻ‐ 01, ഡെന്റൽ ഹൈജിനിസ്റ്റ്‐ 01 എന്നിങ്ങനെ ഒഴിവുണ്ട്. ഉയർന്ന പ്രായം 40. നിശ്ചിത യോഗ്യതയും  പ്രവൃത്തിപരിചയവുമുള്ളവർ ഫെബ്രുവരി 24നകം ആലപ്പുഴ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ആരോഗ്യകേരളം ഓഫീസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരം ആലപ്പുഴ ജില്ലാ ഓഫീസിൽ ലഭിക്കും.
ഇടുക്കി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് ഓഫീസ് അറ്റൻഡൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കു. യോഗ്യത ഏഴാംക്ലാസ്സ് ജയിക്കണം. മറ്റ് ഒരു ഡിഗ്രിയും ഉണ്ടാകരുത്.  ഉയർന്ന പ്രായം 40. അപേക്ഷ, അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 19ന് വൈകിട്ട് അഞ്ചിനകം കുയിലിമല സിവിൽ സ്റ്റേഷനടുത്തുള്ള ആരോഗ്യകേരളം ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ, രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ ലഭിക്കണം. ഫോൺ‐04862 232221.
ആരോഗ്യകേരളം പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ ഫിസിയോതെറാപിസ്റ്റ് 23, സ്റ്റാഫ്നേഴ്സ് 25 ഒഴിവുണ്ട്. ഉയർന്ന പ്രായം 40. നിശ്ചിത യോഗ്യതയുള്ളവരുടെ അപേക്ഷ, അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 23ന് വൈകിട്ട് അഞ്ചിനകം തൈക്കാടുള്ള ആരോഗ്യകേരളം ഓഫീസിൽ ലഭിക്കണം. ഫോൺ: 0471 2321288.വിശദവിവരം www.arogyakeralam.gov.inwww.arogyakeralam.gov.in
 

പ്രധാന വാർത്തകൾ
 Top