08 August Saturday

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 39 ഒഴിവുണ്ട്. ഓപറേറ്റർ: കെമിക്കൽ എൻജിനിയറിങിൽ യോഗ്യത ത്രിവത്സര ഡിപ്ലോമ. ഫിറ്റർ മെക്കാനിക് മെക്കാനിക്കൽ എൻജിനിയറിങിൽ ത്രിവത്സര ഡിപ്ലോമ. ഹെൽപ്പർ‐ഫിറ്റർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ തസ്തികകളിൽ  യോഗ്യത എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്/ ഇന്റർവ്യു എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് 500രൂപ.  പട്ടിക വിഭാഗക്കാർക്ക് 200രൂപ. ഓൺലൈനായി അപേക്ഷിക്കണം. അവസാനതിയതി ഫെബ്രുവരി 23. വിശദവിവരത്തിന്www.tcckerala.comwww.tcckerala.com


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top