14 December Saturday

എച്ച്എംടി യിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി 36 ഒഴിവുണ്ട്. തിരുവനന്തപുരത്താണ് നിയമനം. അസംബ്ലി ആൻഡ് ടെസ്റ്റിങ് (എയ്റോ സ്പേസ് ഫ്ളൂയിഡ് കൺട്രോൾ) പരിചയമുള്ളവർക്ക് മുൻഗണന. തസ്തിക യോഗ്യത, അപേക്ഷാഫോറം എന്നിവ www. hmtmachinetools.com www. hmtmachinetools.com ൽ. അപേക്ഷ ഫെബ്രുവരി 24നകംഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ), എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്. എച്ച്എംടി കോളനി, കളമശേരി, എറണാകുളം, കേരളം എന്നവിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2559423.

പ്രധാന വാർത്തകൾ
 Top