06 July Wednesday

കുസാറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ഒന്നും ഒഴിവാണുള്ളത്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസോടെ ബിഇ/  ബിടെക്, എംഇ/ എംടെക്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ഡിസംബര്‍ 28. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബയോഡാറ്റ, ഫീസടച്ചതിന്റെ രസീത് എന്നിവ 2018 ജനുവരി മൂന്നിനുള്ളില്‍ Registrar, Cochin University Of Science and Technology എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരം www.faculty.cusat.ac.in
രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റില്‍ ഇക്കണോമിക്സ്, ജെന്‍ഡര്‍ സ്റ്റഡീസ്, ഡവലപ്മെന്റ് പ്രാക്ടീസ് എന്നിവയില്‍ പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29. വിശദവിവരം www.rgniyd.gov.in
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഏര്‍ളി ഇന്റര്‍വന്‍ഷന്‍ പ്രോഗ്രാമില്‍ (ഇഐപി) അധ്യാപികയെ ക്ഷണിച്ചു. അവസാന തിയതി ഡിസംബര്‍ 22.വിശദവിവരം  www.nish.ac.in/others/career.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ അസോസിയറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുണ്ട്. ആയുര്‍വേദത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം. ഉയര്‍ന്ന പ്രായം 65. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 28ന് ജയ്പുര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറുടെ ചേംബറില്‍. വിശദവിവരം www.nia.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top