30 November Wednesday

സൈക്ലിങ് ടെസ്റ്റും പ്രമാണ പരിശോധനയും

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ (സിൽക്) പ്യൂൺ (കാറ്റഗറി നമ്പർ 148/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട പുരുഷ വിഭാഗം ജീവനക്കാർക്ക്  സെപ്തംബർ 19, 20 തീയതികളിൽ രാവിലെ എട്ട്‌  മുതൽ സൈക്ലിങ് ടെസറ്റ് നടത്തും.  ടെസ്റ്റ് വിജയിക്കുന്നവർക്ക് അന്നേ ദിവസം പ്രമാണ പരിശോധനയും നടത്തും. സൈക്ലിങ് ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർഥികൾ കൊണ്ടുവരണം. സൈക്ലിങ് ടെസ്റ്റ് ബാധകമല്ലാത്ത വനിതാ ഉദ്യോഗാർഥികൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും സെപ്തംബർ 22, 23 തീയതികളിൽ രാവിലെ 10.30 ന് പ്രമാണ പരിശോധന നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം പിഎസ് സി ആസ്ഥാന ഓഫീസിൽ ഹാജരാകണം. ഇത് സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ ലഭിക്കാത്തവർ എൽആർ 2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546434). 

പ്രമാണ പരിശോധന

ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 486/2020) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  സെപ്തംബർ 20 ന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയ അറിയിപ്പ് പ്രകാരം ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. തിരുവനന്തപുരം ജില്ലയില്‍ കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 105/2020) തസ്തികയിലേക്കുള്ള സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  സെപ്തംബര്‍ 27, 28 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, മൊബൈല്‍ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്.  മത്സ്യഫെഡില്‍ സ്റ്റോര്‍ കീപ്പര്‍ –- പാര്‍ട്ട് 3 –- സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പര്‍ 240/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ 22 ന് പിഎസ് സി ആസ്ഥാന ഓഫീസില്‍  പ്രമാണ പരിശോധന നടത്തും. 

ഒഎംആർ പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (എൻജിനിയറിങ് കോളേജുകൾ), ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ എൻജിനീയറിങ് (കാറ്റഗറി നമ്പർ 193/2020, 194/2020) തസ്തികകളിലേക്ക്  സെപ്തംബർ 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (പ്ലംബര്‍) (കാറ്റഗറി നമ്പര്‍ 752/2021) തസ്തികകളിലേക്ക്  സെപ്തംബര്‍ 27 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ലോവർ ഡിവിഷൻ ക്ലർക്ക് (കന്നഡ–-മലയാളം അറിയാവുന്നവർ) (കാറ്റഗറി നമ്പർ 362/2018, 363/2018, 364/2018) തസ്തികയിലേക്കുള്ള ഒഎംആർ മുഖ്യപരീക്ഷ  സെപ്തംബർ 24 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.  ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ മാനേജര്‍/കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഗോഡൗണ്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 62/2020), സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 63/2020), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ് (കാറ്റഗറി നമ്പര്‍ 610/2021, 611/2021), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 110/2022) തസ്തികകളിലേക്ക്  സെപ്തംബര്‍ 25 ന് പകൽ 1.30 മുതല്‍  3.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും. കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻസ്) (പട്ടികവർഗം, കാറ്റഗറി നമ്പർ 337/2020), പോലീസ് (ടെലി കമ്യൂണിക്കേഷൻസ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻസ്) (കാറ്റഗറി നമ്പർ 250/2021) തസ്തികകളിലേക്ക്  സെപ്തംബർ 20 ന് രാവിലെ 7.15 മുതൽ  9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ  പെയിന്റർ –-എൻസിഎ–- ഒബിസി (കാറ്റഗറി നമ്പർ 422/2021) തസ്തികയിലേക്ക്  സെപ്തംബർ 22 ന് രാവിലെ 7.15 മുതൽ  9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കണം. 

ശാരീരിക അളവെടുപ്പും 
കായികക്ഷമതാ പരീക്ഷയും

പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍ 94/2020) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  സെപ്തംബര്‍ 26 മുതല്‍ തിരുവനന്തപുരം ആസ്ഥാന ഓഫീസിന്റെയും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുടെയും മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളില്‍  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ മൂന്നിനും കൊല്ലം ജില്ലയില്‍ ഒക്ടോബര്‍ ഏഴിനും എറണാകുളം ജില്ലയില്‍ സെപ്തംബര്‍ 30 നും കോഴിക്കോട് ജില്ലയില്‍ ഒക്ടോബര്‍ ഒന്നിനും ടെസ്റ്റ് പൂര്‍ത്തിയാകും. കായികക്ഷമതാ പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലാമാറ്റം/പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും. 

അഭിമുഖം

തുറമുഖ വകുപ്പില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് –- രണ്ടാം എന്‍സിഎ–- പട്ടികജാതി (കാറ്റഗറി നമ്പര്‍ 671/2021) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 12 ന് പിഎസ് സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, മൊബൈല്‍ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍3 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281). ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും.   

വകുപ്പുതല പരീക്ഷ –- സമയപ്പട്ടിക 

ജൂലൈ 2022 ലെ വകുപ്പുതല പരീക്ഷയുടെ പരീക്ഷാ സമയപ്പട്ടിക പ്രസിദ്ധീകരിച്ചു. സമയപട്ടിക പിഎസ് സി വെബ്സൈറ്റിൽ.  പൊലീസ് കോണ്‍സ്റ്റബിള്‍ 
അര്‍ഹതാപട്ടിക 

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍

(ഐആര്‍ബി കമാന്‍ഡോവിങ്) (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയിലേക്ക് എന്‍ഡ്യൂറന്‍സ് ടെസ്റ്റ് വിജയിച്ചവരുടെ അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ചു. ഫലം പിഎസ് സി വെബ്സൈറ്റില്‍. അര്‍ഹതാപട്ടികയില്‍ ഉള്‍പ്പെട്ടവരെ  മാത്രമേ ഒഎംആര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.  

5 തസ്‌തികയിൽ ചുരുക്കപ്പട്ടിക
പ്രസിദ്ധീകരിക്കും

അഞ്ച്‌ തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ  നോൺ വൊക്കേഷണൽ  ടീച്ചർ (മാത്തമാറ്റിക്സ്) ജൂനിയർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 270/2021). ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 329/2020). കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 322/2019). ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ലേബർ വെൽഫെയർ ഓഫീസർ (കാറ്റഗറി നമ്പർ 318/2019). കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ  ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 146/2019). 

അർഹതാപട്ടിക പ്രസിദ്ധീകരിക്കും

എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ  ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്‌ (പട്ടികവർഗം) (കാറ്റഗറി നമ്പർ 669/2021). ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 619/2021). 

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 423/2019). പാലക്കാട് ജില്ലയിൽ  കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 477/2021). 

അഭിമുഖം നടത്തും

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) –- ഒന്നാം എൻസിഎ–- എസി/എഐ (കാറ്റഗറി നമ്പർ 692/2021). കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)–- ഒന്നാം എൻസിഎ–- മുസ്ലിം (കാറ്റഗറി നമ്പർ 699/2021).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top