18 October Monday

ഓൾ ഇന്ത്യ 
ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ 
സ്‌പീച്ച്‌ 
ആൻഡ്‌ ഹിയറിങ്ങിൽ
അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്ങിൽ അധ്യാപകരുടെ ഒഴിവുണ്ട്‌. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌  പ്രൊഫസർ തസ്‌തികകളിലായി 14 ഒഴിവുണ്ട്‌. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി 1, അസോസിയറ്റ്‌ പ്രൊഫസർ  ക്ലിനിക്കൽ സൈക്കോളജി 1, ഓഡിയോളജി 2, സ്‌പീച്ച്‌ സയൻസ്‌ 2, ലാംഗ്വേജ്‌ പതോളജി 1, സ്‌പീച്ച്‌ പതോളജി 1, സ്‌പീച്ച്‌ പതോളജി/ലാംഗ്വേജ്‌ പതോളജി 1, സ്‌പീച്ച്‌ പതോളജി/ലാംഗ്വേജ്‌ പതോളജി/ഓഡിയോളജി 1 , ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ അക്കൗസ്‌റ്റിക്‌സ്‌ 1 അസിസ്‌റ്റന്റ്‌ പ്രൊഫസർ സ്‌പീച്ച്‌ പത്തോളജി 2(ഒബിസി 1, എസ്‌സി 1), ക്ലിനിക്കൽ സൈക്കോളജി 1 (ഇഡബ്ല്യുഎസ്‌). ഉയർന്ന പ്രായം പ്രൊഫസർ 50, അസോസിയറ്റ്‌ പ്രൊഫസർ 45, അസിസ്‌റ്റന്റ്‌ പ്രൊഫസർ 40. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും  www.aiishmysore.  അപേക്ഷാഫോറം പൂരിപ്പിച്ച്‌ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ സഹിതം  അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top