24 May Friday
# ഒഴിവുകള്‍ 30 #അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തം: 28

ഫയര്‍മാന്‍, സേഫ്റ്റി അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഫയര്‍മാന്റെയും സേഫ്റ്റി അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫയര്‍മാന്‍ തസ്തികയില്‍ 28 ഒഴിവാണുള്ളത്്. യോഗ്യത: എസ്എസ്എല്‍സി, ഫയര്‍ഫൈറ്റിങ്ങില്‍ ചുരുങ്ങിയത് നാലുമാസംമുതല്‍ ആറു മാസംവരെ അംഗീകൃതസ്ഥാപനത്തില്‍നിന്നുള്ള പരിശീലനം, സര്‍ട്ടിഫിക്കറ്റ് ഇന്‍ ന്യൂക്ളിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ ഡിഫന്‍സ് ആന്‍ഡ് ഡാമേജ് കണ്‍ട്രോള്‍. മലയാളം അറിയുന്നത് അഭിലഷണീയം. ഫയര്‍ഫൈറ്റിങ്ങില്‍ ആറുമാസത്തെ പരിചയമുണ്ടാകണം. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പ്രായോഗിക പരീക്ഷയുടെ വിവരം ഇ-മെയിലായോ വെബ്സൈറ്റിലോ അറിയിക്കും. ഫയര്‍മാനാകാന്‍ ജനറല്‍, ഒബിസിക്ക് 165 സെ. മീറ്റര്‍ ഉയരം വേണം. തൂക്കം, ചെസ്റ്റ്, ചെസ്റ്റ് എക്സപാന്‍ഷന്‍എന്നിവവ 50 കിലോ, 81സെ. മീ, 86 സെ.മീ. എസ്സി/എസ്ടി ക്ക് ഉയരം 160 സെ. മീ, തൂക്കം-48 കിലോ, ചെസ്റ്റ്-76 സെ.മീ, ചെസ്റ്റ് എക്സ്പാന്‍ഷന്‍-81 സെ.മീ.
സേഫ്റ്റി അസിസ്റ്റന്റിന്റെ രണ്ട് ഒഴിവാണുള്ളത്. യോഗ്യത: എസ്എസ്എല്‍സി വിജയിച്ചിരിക്കണം. ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഒരുവര്‍ഷത്തെ അംഗീകൃത ഡിപ്ളോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്. പൊതുമേഖലയില്‍ സേഫ്റ്റി വിഭാഗത്തില്‍  ഒരുവര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ പരിചയം വേണം. പ്രായം 30ല്‍ കവിയരുത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 28. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റുരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിനകം The Chief General Manager (HR), Cochin Shipyard Ltd, Perumanoor (PO), Kochi-682015  എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നമ്പറും രേഖപ്പെടുത്തണം. അപേക്ഷാ ഫീസായി നൂറുരൂപ ഓണ്‍ലൈനായി അടയ്ക്കണം. എസ്സി, എസ്ടി വിഭാഗത്തിന് ഫീസില്ല. വിശദവിവരങ്ങള്‍ www.cochinshipyard.com- (-careers) ല്‍ ലഭിക്കും.

പ്രധാന വാർത്തകൾ
 Top