സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) വിവിധ തസ്തികകളിൽ (ഗ്രൂപ്പ് ബി, സി, നോൺ മിനിസ്റ്റീരിയൽ, നോൺ ഗസറ്റഡ്) അപേക്ഷക്ഷണിച്ചു. പരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 789 ഒഴിവുകളിലേക്കാണ് നിയമനം. ഇൻസ്പക്ടർ (ഡയറ്റീഷ്യൻ) 1, സബ് ഇൻസ്പക്ടർ : സ്റ്റാഫ്നേഴ്സ് 175, റേഡിയോഗ്രാഫർ 8, അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ: റേഡിയോഗ്രാഫർ 8, ഫാർമസിസ്റ്റ് 84, ഫിസിയോ തെറാപിസ്റ്റ് 5, ഡെന്റൽ ടെക്നീഷ്യൻ 4, ലബോറട്ടറി ടെക്നീഷ്യൻ 64, ഇലക്ട്രോ കാർഡിയോ ഗ്രാഫി ടെക്നീഷ്യൻ 1, ഹെഡ്കൊൺസ്റ്റബിൾ: ഫിസിയോ തെറാപി അസിസ്റ്റന്റ്/നേഴ്സി് അസിസ്റ്റന്റ്/മെഡിക് 88, എഎൻഎം/ മിഡ്വൈഫ്) 3, ഡയാലിസിസ് ടെക്നീഷ്യൻ 8, ജൂനിയർ എക്സ്റേ അസിസ്റ്റന്റ് 84, ലബോറട്ടറി അസിസ്റ്റന്റ് 5, ഇലക്ട്രീഷ്യൻ 1, സ്റ്റ്യുവാർഡ് 3, കോൺസ്റ്റബിൾ: മസാൽചി 4, കുക്ക് 116, സഫായി കർമചാരി 121, ദോബി/വാഷർമാൻ 5, ഡബ്ല്യു/സി 3, ടേബിൾ ബോയ് 1, വെറ്ററിനറി വിഭാഗത്തിൽ ഹെഡ്കോൺസ്റ്റബിൾ(വെറ്ററിനറി) 3, ഹെഡ്കോൺസ്റ്റബിൾ (ലാബ് ടെക്നീഷ്യൻ) 1, റേഡിയോ ഗ്രാഫർ 1 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 20ന് തുടങ്ങും. അവസാന തിയതി ആഗസ്ത് 31. എഴുത്ത് പരീക്ഷ 2020 ഡിസംബർ 20നാണ്. ബിരുദം, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയും അനുബന്ധ കോഴ്സുകളും ജയിച്ചവർക്ക് വിവിധ ത്സതികകളിൽ അപേക്ഷിക്കാം. പ്രായം, യോഗ്യത അപേക്ഷിേേക്കണ്ട വിധം സംബന്ധിച്ച് വിജ്ഞാപനത്തിലുണ്ട്. വിശദവിവരം http://www.crpf.gov.in/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..