12 November Tuesday

മസഗോണ്‍ ഡോക്കില്‍ അപ്രന്റീസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

mdlatsintakejune2017.in/mazagndlmjun17കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മുംബൈയിലെ മസഗോണ്‍ ഡോക്ക് ലിമിറ്റഡിലേക്ക് 254 അപ്രന്റീസുമാരെ ക്ഷണിച്ചു. എ, ബി, സി ഗ്രൂപ്പുകളിലായാണ് ഒഴിവുകള്‍. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് എ, ഗ്രൂപ്പ് സി എന്നിവയിലേക്ക് ഐടിഐ പാസായവരെ പരിഗണിക്കില്ല. ഒഴിവുകള്‍ താഴെപറയുന്നു.
* ഗ്രൂപ്പ് എ: ഇലക്ട്രീഷ്യന്‍- 27, ഫിറ്റര്‍- 42, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍)- 20, പൈപ്പ്ഫിറ്റര്‍- 25, സ്ട്രക്ചറല്‍ ഫിറ്റര്‍- 14.
* ഗ്രൂപ്പ് ബി- മറൈന്‍ പെയിന്റര്‍-15, ഇലക്ട്രോണിക് മെക്കാനിക്ക്-30, കാര്‍പെന്റര്‍-6, ഫിറ്റര്‍, സ്ട്രക്ചറല്‍-38.
* ഗ്രൂപ്പ് സി: റിഗ്ഗര്‍- 34, വെല്‍ഡര്‍- 28.
യോഗ്യത: ഗ്രൂപ്പ് എ- 50 ശതമാനം മാര്‍ക്കോടെ ആദ്യ ചാന്‍സില്‍ എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പാസ് മാര്‍ക്ക് മതി.
യോഗ്യത: ഗ്രൂപ്പ് ബി- മറൈന്‍ പെയിന്റര്‍, ഇലക്ട്രോണിക് മെക്കാനിക്ക്, കാര്‍പെന്റര്‍, ഫിറ്റര്‍ ട്രേഡുകളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കോടെ ഐടിഐ പാസായിരിക്കണം. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പാസ് മാര്‍ക്ക് മതി.
യോഗ്യത: ഗ്രൂപ്പ് സി- 50 ശതമാനം മാര്‍ക്കോടെ ആദ്യ ചാന്‍സില്‍ എട്ടാംക്ളാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പാസ് മാര്‍ക്ക് മതി.
മൂന്ന് ഗ്രൂപ്പുകളിലേക്കും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രൂപ്പ് എയിലേക്കും ഗ്രൂപ്പ് സിയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കാം. ഏതെങ്കിലും ഒരു ഗ്രൂപ്പിലുള്ള അപേക്ഷയേ പരിഗണിക്കുകയുള്ളൂ. ആദ്യവര്‍ഷം 6930 രൂപ, രണ്ടാം വര്‍ഷം 7920, മൂന്നാം വര്‍ഷം 8910 രൂപ എന്നിങ്ങനെയാണ് സ്റ്റൈപെന്‍ഡ്. ഗ്രൂപ്പ് ബിയില്‍ മറൈന്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക്ക് എന്നിവയ്ക്ക് 8910 രൂപയാണ് സ്റ്റൈപെന്‍ഡ്. ഗ്രൂപ്പ് സിയില്‍ ആദ്യവര്‍ഷം 6930 രൂപ, രണ്ടാം വര്‍ഷം 7920 രൂപ എന്നിങ്ങനെയാണ് സ്റ്റൈപെന്‍ഡ്. പ്രായപരിധി: ഗ്രൂപ്പ് എ- 2017 ജൂലൈ ഒന്നിന് 15നും 19നും ഇടയില്‍. ഗ്രൂപ്പ് ബി- 2017 ജൂലൈ ഒന്നിന് 16നും 21നും ഇടയില്‍. ഗ്രൂപ്പ് സി- 2017 ജൂലൈ ഒന്നിന് 14നും 18നും ഇടയില്‍.
അപേക്ഷിക്കേണ്ട വിധം. http://mdlatsintakejune2017.in/mazagndlmjun17 എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട് സൈസ് ഫോട്ടോയും കൈയൊപ്പും യോഗ്യതാ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസായി 100 രൂപ ഓണ്‍ലൈന്‍ ആയി അടയ്ക്കണം. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ജൂലൈ 20.
 

പ്രധാന വാർത്തകൾ
 Top