14 December Saturday

ആർമിയിൽ നേഴ്സ് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലേക്ക് നേഴ്സിങ് പ്രവേശനത്തിന് (ബിഎസ്സി നാല് വർഷം) അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 2020 ജൂലൈ/ ഒക്ടോബറിൽ കോഴ്സ് ആരംഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സൈന്യത്തിലെ മിലിട്ടറി നേഴ്സിങ് സർവീസ് വിഭാഗത്തിൽ കമീഷൻഡ് ഓഫീസറായി സ്ഥിരനിയമനം ലഭിക്കും.  യോഗ്യത 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. റെഗുലർ രീതിയിൽ പഠിച്ച് ആദ്യ അവസരത്തിൽതന്നെ ജയിച്ചവരാകണം അപേക്ഷകർ. അവസാനവർഷ പരീക്ഷ എഴുതിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഇവർ കോഴ്സിന് ചേരുന്നതിന് മുമ്പ് പ്ലസ്ടു ജയിച്ച രേഖ ഹാജരാക്കണം. പ്രൈവറ്റ്, ഓപൺ സ്കൂൾ വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ കമ്പാർട്മെന്റുള്ളവർക്കും അപേക്ഷിക്കാനാകില്ല. ഉയരം കുറഞ്ഞത് 148 സെ.മീ വേണം. തൂക്കം 39 കിലോ. മികച്ച കാഴ്ച ശക്തിവേണം. വിശദമായ വൈദ്യപരിശോധനക്ക്ശേഷമാകും തെരഞ്ഞെടുപ്പ്.

1995 ഒക്ടോബർ ഒന്നിനും 2003 സെപ്തംബർ 30നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഓൺലൈൻ എഴുത്ത്പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.joinindianarmy.nic.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 2. 

 


പ്രധാന വാർത്തകൾ
 Top