20 August Tuesday

ഡെൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ഡെൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), ഇലക്ട്രിക്കൽ/മെക്കാനിക്കൽ  തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ വിഭാഗത്തിൽ 20, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ 3 എന്നിങ്ങനെ ആകെ 23 ഒഴിവാണുള്ളത്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ബിരുദം, പ്രായം 21‐30. ഗേറ്റ് 2019 പരീക്ഷ എഴുതുകയോ യോഗ്യത നേടുകയോ ചെയ്തവരെയാണ് തെരഞ്ഞെടുക്കുക. www.dda.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് ഒമ്പത് വൈകിട്ട് ആറ്.

 


പ്രധാന വാർത്തകൾ
 Top