05 December Thursday

മലബാര്‍ സിമന്റ്സില്‍ ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

മലബാര്‍ സിമന്റ്സ് ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍ വര്‍ക്സ്, കൊമേഴ്സ്യല്‍, ഫിനാന്‍സ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)/ ട്രെയിനി തസ്തികയില്‍ ഒഴിവുണ്ട്. ജനറല്‍ മാനേജര്‍ വര്‍ക്സ് യോഗ്യത മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/കെമിക്കല്‍ എന്നിവയില്‍ ബിരുദം /അധികയോഗ്യതയായി ബിരുദം / മാനേജ്മെന്റില്‍ ഡിപ്ളോമ. ജനറല്‍ മാനേജര്‍ കൊമേഴ്സ്യല്‍ യോഗ്യത എന്‍ജിനിയറിങ് ബിരുദവും എംബിഎയും അല്ലെങ്കില്‍ സയന്‍സ്/കൊമേഴ്സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും എംബിഎയും. ജനറല്‍ മാനേജര്‍ ഫിനാന്‍സ് ബിരുദവും എസിഎ, അല്ലെങ്കില്‍ എഐസിഡബ്ള്യുഎ, എസിഎസ് അഭിലഷണീയം. അസിസ്റ്റന്റ് എന്‍ജിനിയര്‍(മെക്കാനിക്കല്‍)/ ട്രെയിനി(എസ്ടി വിഭാഗത്തിന് സംവരണം ചെയ്തത്) യോഗ്യത മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം. പ്രായം ജനറല്‍ മാനേജര്‍ തസ്തികയില്‍ 54 വയസ്സിലും അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് 41ലും അധികമാകരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളും പാസ്പോര്‍ട് സൈസ് ഫോട്ടോയും സഹിതം The Managing Director, Malabar Cements Limited, Walayar, palakkad(Kerala) Pin 678624 എന്ന വിലാസത്തില്‍ഫെബ്രുവരി പത്തിനകം ലഭിക്കണം. വിശദവിവരത്തിന്  www.malabarcements.com.www.malabarcements.com.

പ്രധാന വാർത്തകൾ
 Top