റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ് ബി തസ്‌തികകളിൽ 291 ഒഴിവുണ്ട്. ജനറൽ –- 222, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ച് –- 38, ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് –- 31 എന്നിങ്ങനെയാണ് അവസരം. യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം. പ്രായം: 21 –- 30. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാവും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രം. ഫേസ് I, II എന്നിങ്ങനെ രണ്ടുഘട്ടമായാണ് എഴുത്തുപരീക്ഷ. ഫേസ് I ജൂലൈ ഒമ്പത്, 16 തീയതികളിലും ഫേസ് II ജൂലൈ 30, ആഗസ്‌ത് 19, സെപ്‌തംബർ രണ്ട് തീയതികളിലും നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ ഒമ്പത്. വിശദവിവരങ്ങൾക്ക് www.rbi.org.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..