26 September Tuesday

നാഷണൽ ഹെൽത്ത്‌ മിഷനിൽ മിഡ്‌ ലെവൽ സർവീസ്‌ പ്രൊവൈഡർ

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ മിഡ്‌ ലെവൽ സർവീസ്‌ പ്രൊവൈഡർ(സ്‌റ്റാഫ്‌ നഴ്‌സ്‌) തസ്‌തികയിൽ 1012 ഒഴിവുണ്ട്‌. സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. കരാർ നിയമനമാണ്‌. തിരുവനന്തപുരം –197, തൃശൂർ - 125, പാലക്കാട്‌ –176, മലപ്പുറം – 229, കോഴിക്കോട്‌  – 65, കണ്ണൂർ –114, കാസർകോട്‌ – 106 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്‌ അല്ലെങ്കിൽ ജിഎൻഎം. ഉയർന്ന പ്രായം 40. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 16. വിശദവിവരങ്ങൾക്ക്‌ www.kcmd.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top