കേന്ദ്രമാനവവിഭശേഷി മന്ത്രാലയത്തിന്റെ കീഴിലെ നവോദയ വിദ്യാലയ സമിതി പ്രിൻസിപ്പൽ, പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ, അസി. കമീഷണർ (അഡ്മിനിസ്ട്രേഷൻ), അസിസ്റ്റന്റ് ആൻഡ് കംപ്യൂട്ടർ ഓപറേറ്റർ (എച്ച്ക്യു/ റീജണൽ ഓഫീസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ 25, അസി. കമീഷണർ (അഡ്മിനിസ്ട്രേഷൻ ഗ്രൂപ്പ് എ) 03, അസിസ്റ്റന്റ്(ഗ്രൂപ്പ് സി) 02, കംപ്യൂട്ടർ ഓപറേറ്റർ(ഗ്രൂപ്പ് സി) 03, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(ഗ്രൂപ്പ് ബി) 218 (ബയോളജി 16, കെമിസ്ട്രി 25, കൊമേഴ്സ് 21, ഇക്കണോമിക്സ് 37, ജ്യോഗ്രഫി 25, ഹിന്ദി 11, ഹിസ്റ്ററി 21, മാത്സ് 17, ഫിസിക്സ് 34, ഐടി 11) എന്നിങ്ങനെയാണ് ഒഴിവ്.
പ്രിൻസിപ്പൽ യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും തൊഴിൽപരിചയവും. ഉയർന്ന പ്രായം 50. പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ 50 ശതമാനം മർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 40. അസി. കമീഷണർ(അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം, സമാന തസ്തികകളിൽ ജോലിചെയ്യണം. ഉയർന്ന പ്രായം 45. അസിസ്റ്റന്റ് യോഗ്യത ബിരുദം ംപ്യൂട്ടർ ഓപറേഷൻ അറിയണം ഉയർന്ന പ്രായം 30. കംപ്യൂട്ടർ ഓപറേറ്റർ യോഗ്യത ബിരുദം, വേർഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രിയോടെ ഒരുവർഷത്തെ കംപ്യുട്ടർ ഡിപ്ലോമ. ഉയർന്ന പ്രായം 30. യോഗ്യത, തൊഴിൽ പരിചയം, പ്രായം, ഓരോതസ്തികയിലേക്കുമുള്ള പരീക്ഷ എന്നിവ സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ. എഴുത്ത്പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ മാർച്ചിലാകാനാണ് സാധ്യത. കേരളത്തിലെ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 42 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. അസി. കമീഷണർ (അഡ്മിനിസട്രേഷൻ), പ്രിൻസിപ്പൽ തസ്തികയിൽ എഴുത്ത്പരീക്ഷയുടെ കേന്ദ്രം ഡെൽഹിയായിരിക്കും. https://www.navodaya.gov.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 15ന് തുടങ്ങും. അവസാന തിയതി ഫെബ്രുവരി 14. വിശദവിവരം website ൽ.