13 December Friday

സർക്കാർ കോളേജുകളിൽ 141 അധ്യാപക തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

സംസ്ഥാനത്തെ 39 സർക്കാർ കോളേജുകളിൽ 141 അധ്യാപക തസ്തിക സൃഷ്ടിക്കാൻ തീരുമാനം. വിവിധ ഗവ. പോളിടെക്നിക്കുകളിൽ 150 അധ്യാപക തസ്തിക സൃഷ്ടിക്കാൻ ധനവകുപ്പ് അംഗീകാരം നൽകിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമാകും. തുടർന്ന് പിഎസ്‌സി ഒഴിവുകൾ റിപ്പോർട് ചെയ്യും. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ 48 അധ്യാപകേതര തസ്തികകൾ താൽക്കാലികമായി സൃഷ്ടിച്ചു. സെക്രട്ടറിയറ്റ് അനക്സ് രണ്ട് ബ്ലോക്കിൽ മരാമത്ത് വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനത്തിന് എട്ട് തസ്തികകൂടി സൃഷ്ടിച്ചു. ഹൈക്കോടതിക്കുവേണ്ടി അഞ്ച് താൽക്കാലിക ഇൻഫർമേഷൻ ടെക്നോളജി തസ്തികയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ചിന്(തൃശൂർ) 20 സ്ഥിരം തസ്തികയും എട്ട് താൽക്കാലിക തസ്തികയും(ദിവസവേതനം) അനുവദിച്ചു.

 


പ്രധാന വാർത്തകൾ
 Top