12 November Tuesday

കരസേനയിൽ സ്പെഷ്യൽ എൻട്രി സ്കീം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിൽ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെഫ്റ്റനന്റ് മുതൽ കമ്മീഷൻഡ്് ഓഫീസർ വരെ ഉയരാം. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 19‐25. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയരം പുരുഷന്മാർക്ക് 157.5 സെ.മീ, ഉയരത്തിനനുസരിച്ച തൂക്കം വേണം. സ്ത്രീകൾക്ക് ഉയരം 152 സെ.മീ. തൂക്കം 42 കി. ഗ്രാം. ആകെ 55 ഒഴിവുണ്ട്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഏഴ് വൈകിട്ട് നാല്.

 


പ്രധാന വാർത്തകൾ
 Top