31 January Tuesday

33 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022

33 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  ജനറൽ റിക്രൂട്ട്മെന്റ് –- സംസ്ഥാനതലം കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മെക്കാനിക്കൽ എൻജിനിയർ, കേരളത്തിലെ സർവകലാശാലകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺവെർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ദ റെക്കമൻഡഡ് കമ്യൂണിറ്റീസ് ലിമിറ്റഡിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ മെക്കാനിക്കൽ ഓപ്പറേറ്റർ, കേരള സംസ്ഥാന ഹാൻഡ് ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ്. ജനറൽ റിക്രൂട്ടമെന്റ് –- ജില്ലാതലം വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക്‌ സൂപ്രണ്ട്, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിങ്) വകുപ്പിൽ ലൈൻമാൻ, വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പാർട്ട് 1, 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ മെക്കാനിക്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് –- സംസ്ഥാനതലം എൻജിനിയർ ഇൻ ചാർജ് (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ (1. അഗദതതന്ത്ര, വിധി ആയുർവേദ 2. ശാലാക്യതന്ത്ര)–- പട്ടികജാതി/പട്ടികവർഗം, നോൺ വൊക്കേഷണൽ ടീച്ചർ  മാത്തമാറ്റിക്സ് –- സീനിയർ (പട്ടികവർഗം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ –-കെമിസ്ട്രി (പട്ടികവർഗം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ –- ഫിസിക്സ് (പട്ടികവർഗം), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗം –- വിമുക്തഭടന്മാർ മാത്രം), വാച്ച്മാൻ (പട്ടികജാതി/പട്ടികവർഗം).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് –-

ജില്ലാതലം ലിഫ്റ്റ് ഓപ്പറേറ്റർ (പട്ടികവർഗം) എൻസിഎ റിക്രൂട്ട്മെന്റ് –- സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്)–- (വിശ്വകർമ), ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ്)–- (മുസ്ലിം, എൽസി/എഐ), പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) –- (എസ് സിസിസി, പട്ടികവർഗം).  എൻസിഎ റിക്രൂട്ട്മെന്റ് –- ജില്ലാതലം ഹൈസ്കൂൾ ടീച്ചർ (അറബിക്) –- (പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം)–- (പട്ടികജാതി, മുസ്ലിം, എൽസി/എഐ, പട്ടികവർഗം, വിശ്വകർമ, എസ്ഐയുസി നാടാർ, എസ് സിസിസി, ധീവര), മെയിൽ വാർഡൻ –-(എസ്ഐയുസി നാടാർ, മുസ്ലിം, ഒബിസി), ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) –- വിമുക്തഭടന്മാർ മാത്രം (പട്ടികജാതി, മുസ്ലിം).  അഭിമുഖം നടത്തും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) –- ഒന്നാം എൻസിഎ –- ധീവര (കാറ്റഗറി നമ്പർ 121/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജ്) ക്ലേ വർക്കർ –- ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 119/2020). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫാർമക്കോളജി)–- ആറാം എൻസിഎ–- പട്ടികവർഗം (കാറ്റഗറി നമ്പർ 124/2022). തിരുവനന്തപുരം, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഹിന്ദി –- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 60/2022). ആലപ്പുഴ, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (എച്ച്എസ്) മലയാളം മീഡിയം –-ഒന്നാം എൻസിഎ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 684/2021). എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) –- നാലാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 686/2021). ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും കേരള ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 132/2020). വിവിധ ജില്ലകളിൽ ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (പാർട്ട് 1) എൻസിഎ–- എൽസി/എഐ, പട്ടികജാതി, മുസ്ലിം, ഒബിസി (കാറ്റഗറി നമ്പർ 122/2019–-124/2019, 339/2021–-341/2021), (പാർട്ട് 2) എൻസിഎ–- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 125/2019, 127/2019, 279/2021, 281/2021). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി. മാത് സ്‌ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 383/2020). കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഇംഗ്ലീഷ് –- ഒന്നാം എൻസിഎ–- എസ് സിസിസി (കാറ്റഗറി നമ്പർ 418/2020). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി മലയാളം (കാറ്റഗറി നമ്പർ 255/2021). പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (എച്ച്എസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 388/2020). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 525/2019). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 519/2019). കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ മലയാളം –- ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 186/2020). വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 –- എൻസിഎ പട്ടികവർഗം, മുസ്ലിം, വിശ്വകർമ, എൽസി/എഐ (കാറ്റഗറി നമ്പർ 113/2019 –- 116/2019). പൊലീസ് (ടെലി കമ്യൂണിക്കേഷൻ) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻസ്) (കാറ്റഗറി നമ്പർ 250/2021). വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വനാശ്രിതരായ ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ മാത്രം) –- പാർട്ട് 1, 2 (കാറ്റഗറി നമ്പർ 92/2022, 93/2022).  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 649/2021). മെഡിക്കൽ എജുക്കേഷൻ സർവീസിൽ ചെയർ സൈഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 395/2019). കണ്ണൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 282/2020). കേരള കോ–- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (റഫ്രിജറേഷൻ മെക്കാനിക്) –- ജനറൽ (കാറ്റഗറി നമ്പർ 14/2022).

ഓൺലൈൻ പരീക്ഷ നടത്തും

ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 98/2022). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി –- ഒന്നാം എൻസിഎ ഹിന്ദുനാടാർ, എൽസി/എഐ, മുസ്ലിം, എസ് സിസിസി, എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 332/2021–- 336/2021). ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജൂനിയർ റിസർച്ച് ഓഫീസർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 34/2022). വിവരണാത്മക പരീക്ഷ നടത്തും കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ അഗ്രോണമിസ്റ്റ്(കാറ്റഗറി നമ്പർ 24/2020). അർഹതാപട്ടിക പ്രസിദ്ധീകരിക്കും തിരുവനന്തപുരം ജില്ലയിൽ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ –- ഒന്നാം എൻസിഎ–- എസ് സിസിസി (കാറ്റഗറി നമ്പർ 583/2021). വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടിക വർഗം, പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 370/2021, 145/2021). തൃശൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 89/2021). മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് (കാറ്റഗറി നമ്പർ 12/2021). കേരള കോ–- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 66/2021, 67/2021). ബിരുദതല പൊതുപ്രാഥമിക പരീക്ഷ 2022 ലെ പൊതു പ്രാഥമിക പരീക്ഷയുമായി ബന്ധപ്പെട്ട് ബിരുദതലം വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്കുള്ള രണ്ടാംഘട്ട ഒഎംആർ പരീക്ഷ  നവംബർ 19 ന് പകൽ 1.30 മുതൽ 3.15 വരെ നടത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top