24 September Friday

നാവികസേനയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

 ഇന്ത്യൻ നാവികസേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻ ഓഫീസർ കോഴ്‌സിന്‌ അപേക്ഷിക്കാം.  എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ച്‌, എഡ്യുക്കേഷൻ ബ്രാഞ്ച്‌, ടെക്‌നിക്കൽ ബ്രാഞ്ച്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചിൽ യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ ബിടെക്‌ അല്ലെങ്കിൽ എംസിഎ, അല്ലെങ്കിൽ ബിഎസ്‌സി/ബികോം/ബിഎസ്‌സി(ഐടി) കൂടെ ഫിനാൻസ്‌/ ലോജിസ്‌റ്റിക്‌സ്‌/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌/ മെറ്റീരിയൽ മാനേജ്‌മെന്റ്‌ വിഷയങ്ങളിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ എംഎസ്‌സി(ഐടി) /എംസിഎ. എഡ്യുക്കേഷൻ ബ്രാഞ്ചിൽ യോഗ്യത   എംഎ(ചരിത്രം, 55%), ഒന്നാം ക്ലാസ്സോടെ എംഎസ്‌സി/ ബിഇ/ബിടെക്‌. എസ്‌എസ്‌എൽസി,  പ്ലസ്‌ടുവിന്‌ ഇംഗ്ലീഷിൽ 60 ശതമാനം മാർക്ക്‌ വേണം.  ടെക്‌നിക്കൽ ബ്രാഞ്ചിൽ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌. പ്രായം കുറഞ്ഞത്‌ 23 തികയണം. അവിവാഹിതരായ പുരുഷന്മാരും സ്‌ത്രീകളുമാണ്‌ അപേക്ഷിക്കേണ്ടത്‌. www.joinindiannavy.gov.in വഴി സെപ്‌തംബർ 21 ന്‌ രജിസ്‌ട്രേഷൻ തുടങ്ങും. അവസാന തിയതി ഒക്ടോബർ അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top