04 August Wednesday

നാഷണൽ ഡിഫൻസ്‌ ആൻഡ്‌ നാവിക അക്കാദമി പരീക്ഷക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

നാഷണൽ ഡിഫൻസ്‌ ആൻഡ്‌ നാവിക അക്കാദമി പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. നാഷണൽ അക്കാദമിയിൽ 370, നേവൽ അക്കാദമിയിൽ 30 എന്നിങ്ങനെ ആകെ 400 ഒഴിവാണുള്ളത്‌.
അവിവാഹിതരായ യുവാക്കൾക്ക്‌ അപേക്ഷിക്കാം. 2003 ജനുവരി രണ്ടിനും 2006 ജനുവരി ആറിനും ഇടയിൽ ജനിച്ചവരാകണം. യോഗ്യത നാഷണൽ ഡിഫൻസ്‌(കരസേന) പ്ലസ്‌ടു. എയർഫോഴ്‌സ്‌/ നാവികസേന(നാഷണൽ ഡിഫൻസ്‌ അക്കാദമി)/ഇന്ത്യൻ നാവിക അക്കാദമി(പ്ലസ്‌ടു കാഡറ്റ്‌ എൻട്രി സ്‌കീം) യോഗ്യത പ്ലസ്‌ടു(ഫിസിക്‌സ്‌/കെമിസ്‌ട്രി/മാത്തമാറ്റിക്‌സ്‌). നിഷ്‌കർഷിക്കുന്ന ശാരീരിക യോഗ്യത വേണം. 
www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജൂൺ 29 വൈകിട്ട്‌ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top