25 September Monday

കംബൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ (CGL) പരീക്ഷ കേന്ദ്ര സർവീസിൽ 
 7500 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023

സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷന്റെ (SSC)  ഈ വർഷത്തെ കംബൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ (CGL) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലെെയിലാണ്‌ ആദ്യഘട്ട പരീക്ഷ. 7500  ഒഴിവുകൾ കണക്കാക്കുന്നു.  റെയിൽവെ, വിദേശകാര്യ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങൾ, ഇന്റലിജന്റ്‌സ്‌ ബ്യൂറോ, ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌, കേന്ദ്ര സെക്രട്ടറിയറ്റ്‌ സർവീസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ, എൻഐഎ, സെൻട്രൽ ബ്യൂറോ ഓഫ്‌ നാർക്കോട്ടിക്‌സ്‌, തപാൽ വകുപ്പ്‌, ദേശീയ മനുഷ്യാവകാശ കമീഷൻ, നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ, കൺട്രോളർ ജനറൽ ഓഫ്‌ അക്കൗണ്ട്‌സ്‌, മിലിട്ടറി എൻജിനിയറിങ്‌ സർവീസസ്‌  എന്നിങ്ങനെ  വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ഗ്രൂപ്പ്‌ ബി, സി വിഭാഗങ്ങളിൽ 36 തസ്‌തികയിലാണ്‌ നിയമനം. അസിസ്‌റ്റന്റ്‌ ഓഡിറ്റ്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ അക്കൗണ്ട്‌സ്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ സെക്‌ഷൻ ഓഫീസർ, ഇൻസ്‌പെക്ടർ ഓഫ്‌ ഇൻകം ടാക്‌സ്‌, ഇൻസ്‌പെക്ടർ ഓഫ്‌ സെൻ്രട്രൽ എക്‌സ്‌സൈസ്‌, അസിസ്‌റ്റന്റ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ, സബ്‌ ഇൻസ്‌പെക്ടർ, ഇൻസ്പെക്ടർ, എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌, റിസർച്ച്‌ അസിസ്‌റ്റന്റ്‌, ഡിവിഷണൽ അക്കൗണ്ടന്റ്‌, ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടന്റ്‌, പോസ്‌റ്റൽ അസിസ്‌റ്റന്റ്‌, സീനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌/യുഡി ക്ലർക്ക്‌, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌, ടാക്‌സ്‌ അസിസ്‌റ്റന്റ്‌ തുടങ്ങിയവയാണ്‌ തസ്‌തികകൾ. ബിരുദമാണ്‌ യോഗ്യത. ടയർ 1, 2 എന്നിങ്ങനെ രണ്ടുഘട്ടമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. ആദ്യഘട്ടത്തിൽ മിനിമം യോഗ്യത നേടുന്നവരെ രണ്ടാംഘട്ടത്തിലേക്ക്‌ തെരഞ്ഞെടുക്കും. കേരള–-കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ആറ്‌ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌.  കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ മൂന്ന്‌.  വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും https://ssc.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top