30 January Monday

ദക്ഷിണ റെയിൽവേയിൽ 
അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. 3154 ഒഴിവുണ്ട്‌. പെരമ്പൂർ കാര്യേജ്‌ വർക്‌സ്‌, ഗോൾഡൻറോക്ക്‌ സെൻട്രൽ വർക്ക്‌ഷോപ്പ്‌, പോത്തന്നൂർ സിഗ്നൽ ആൻഡ്‌ ടെലികോം വർക്ക്ഷോപ്പ്‌ എന്നീ സ്ഥാപനങ്ങളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. കേരളത്തിൽ പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളിൽ 1086 ഒഴിവുണ്ട്‌. പത്താംക്ലാസ്‌, പന്ത്രണ്ടാം ക്ലാസ്‌, ഐടിഐ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. മാർക്കിന്റെ അടിസ്ഥാനത്തിൽ മെരിറ്റ്‌ ലിസ്‌റ്റ്‌ പ്രകാരമാണ്‌ തെരഞ്ഞെടുപ്പ്‌.  പ്രായം : 15–-24. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 31. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും www.sr.indianrailways.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top