26 August Monday

ബ്രോഡ്കാസ്റ്റ് എൻജിനിയേഴ്സ് ഇന്ത്യയിൽ 1100 വർക്കർ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ബ്രോഡ്കാസ്റ്റ് എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ ഒഴിവുണ്ട്. ആകെ 1100 ഒഴിവുണ്ട്. വിദഗ്ധ തൊഴിൽ മേഖലയിൽ യോഗ്യത ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ, പ്രായം 45ൽ കൂടരുത്. അവിദഗ്ധ തൊഴിലാളികൾക്ക് യോഗ്യത എട്ടാം ക്ലാസ്സ് ജയം, പ്രായം 55ൽ കൂടരുത്. www.becil.com എന്ന website ൽ അപേക്ഷയുടെ മാതൃകയുണ്ട്. അപേക്ഷാഫീസ് 500 രൂപ. എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക്  250 രൂപമതി. ഇത് ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് Awadhesh Pandit, Dy. General Manager (F&A), Broadcast Engineering Consultants India Limited, BECIL Bhawan, C56/A17, Sector62, Noida 201307 Uttar Pradesh  എന്ന വിലാസത്തിൽ ജൂൺ 24നകം ലഭിക്കത്തക്കവിധം അയക്കണം.

 


പ്രധാന വാർത്തകൾ
 Top