19 September Thursday

എയർമാനാകാൻ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

വ്യോമസേനയിൽ എയർമാൻ തസ്തികയിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എക്സ്( എഡ്യു. ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ(സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചത്.  അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമീഷൻഡ് ഓഫീസറാകാനുള്ള അവസരമുണ്ട്. എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവക്ക് ശേഷമാണ് നിയനം. ഒരോ ട്രേഡിനും അപേക്ഷിക്കാനുള്ള യോഗ്യത ഗ്രൂപ്പ് എക്സ് 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യം അല്ലെങ്കിൽ  ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. ഗ്രൂപ്പ് വൈ നോൺ ടെക്നിക്കൽ 50 ശതമാനം മാർക്കോടെ  പ്ലസ്ടു/വിഎച്ച്എസ്ഇ. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടണം.

ഗ്രൂപ്പ് വൈ(മെഡിക്കൽ അസി.) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഗ്രൂപ്പ്് എക്സ് വിഭാഗത്തിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ഗ്രൂപ്പ് വൈ വിഭാഗത്തിലും അപേക്ഷിക്കാം. ഇങ്ങനെയുള്ളവർക്ക് പൊതുവായി ഒരു പരീക്ഷയാണുണ്ടാവുക. ഡിപ്ലോമക്കാരെ ഗ്രൂപ്പ് എക്സിലേക്ക് മാത്രമേ പരിഗണിക്കൂ.

ഉയരം 152.5 സെ.മീ, നെഞ്ച് വികാസം 5 സെ.മീ, ഉയരത്തിനൊത്ത തൂക്കം. പ്രായം 1999 ജൂലൈ 19നും 2003 ജൂലൈ ഒന്നിനും ഇടയി (ഇരുതിയതികളും പ്പെടെ) ജനിച്ചവരാകണം. 2019 സെപ്തംബറിലാണ് എഴുത്ത് പരിക്ഷ. കേരളത്തി കൊച്ചിയാണ് പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ് 250 രൂപ. ലൈനായി അടയ്ക്കാം. https://airmanselection.cdac.in വഴി ലൈനായി ജൂലൈ ഒന്നുമുത അപേക്ഷിക്കാം അവസാന തിയതി ജൂലൈ 15.


പ്രധാന വാർത്തകൾ
 Top