26 October Tuesday

ഇഗ്‌നോ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ്‌ ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്.   ടെക്‌നിക്കൽ അസിസ്റ്റന്റ്: 5 ഒഴിവ്‌. സിഎസ്/ ഐടിയിൽ ബിടെക്ക്/ബിഇ/എംഎസ്‌സി/ എംസിഎ അല്ലെങ്കിൽ മൾട്ടിമീഡിയിൽ ബിഎസ്‌സി/ ബി വോക്/ ബിഎ/ ബിസിഎ. 55 ശതമാനം മാർക്കോടെ വിജയിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ടെക്‌നിക്കൽ മാനേജർ- 2 ഒഴിവ്‌.  55 ശതമാനം മാർക്കോടെ സിഎസ്/ ഐടിയിൽ ബി.ടെക്‌ /ബിഇ/എംഎസ്‌സി/ എംസിഎ. നാല് വർഷത്തെ പ്രവർത്തി പരിചയം. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബർ 19. വിശദവിവരങ്ങൾക്ക്  -  http://ignou.ac.in/.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top