16 August Tuesday

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

tmc.gov.inടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. പീഡിയാട്രിക് സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, അനസ്തീഷ്യ, റേഡിയേഷന്‍ ഓങ്കോളജി,  റേഡിയോ ഡയഗ്നോസിസ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, പ്രിവന്റിവ് ഓങ്കോളജി, പാലിയേറ്റീവ് മെഡിസിന്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെയും മെഡിക്കല്‍ ഫിസിസ്റ്റ് 'സി' , സയന്റിഫിക് ഓഫീസര്‍ 'സി'(കംപ്യൂട്ടര്‍ പ്രോഗ്രാമര്‍), സയന്റിഫിക് ഓഫീസര്‍ 'സി' (ഐടി കോ- ഓഡിനേറ്റര്‍), സയന്റിഫിക് അസിസ്റ്റന്റ് 'ബി'(പത്തോളജി), സയന്റിഫിക് അസിസ്റ്റന്റ് 'ബി'(റേഡിയോതെറാപ്പി), സയന്റിഫിക് അസിസ്റ്റന്റ് 'ബി' (റേഡിയോ ഡയഗ്നോസിസ്) സയന്റിഫിക് അസിസ്റ്റന്റ് 'ബി' (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍), സയന്റിഫിക് അസിസ്റ്റന്റ് 'ബി' ( സൈറ്റോജെനിറ്റിക്സ്), സയന്റിഫിക് അസിസ്റ്റന്റ് 'ബി' (മൈക്രോ ബയോളജി), ഫാര്‍മസിസ്റ്റ് 'ബി', ടെക്നീഷ്യന്‍ 'സി' സിഎസ്എസ്ഡി, ഒടി, ഐസിയു, ടെക്നീഷ്യന്‍ 'എ' ഇലക്ട്രിക്കല്‍/ മെഡിക്കല്‍ ഗ്യാസ്, ഫീമെയില്‍ നേഴ്സ് 'എ' എന്നീ തസ്തികകളിലാണ് ഒഴിവ്.
അസിസ്റ്റന്റ്  പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ട ഉയര്‍ന്ന പ്രായപരിധി 45. യോഗ്യത ബന്ധപ്പെട്ട മെഡിക്കല്‍ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. മെഡിക്കല്‍ ഫിസിസ്റ്റ് 'സി'  തസ്തികയില്‍  യോഗ്യത എംഎസ്സി (ഫിസിക്സ്), റേഡിയോളജിക്കല്‍ ഫിസിക്സ് ഡിപ്ളോമയും. ഉയര്‍ന്നപ്രായ പരിധി 35. സയന്റിഫിക് ഓഫീസര്‍ 'സി' തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ ബിടെക് ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 35. സയന്റിഫിക് അസിസ്റ്റന്റ് 'ബി' തസ്തികയില്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിഎസ്സി ബിരുദവും അമ്പത് ശതമാനം മാര്‍ക്കോടെയുള്ള ഡിപ്ളോമയുമാണ്. ഉയര്‍ന്നപ്രായപരിധി 30. ഫാര്‍മസിസ്റ്റ് 'ബി' തസ്തികയില്‍ ഉയര്‍ന്ന പ്രായപരിധി 30. യോഗ്യത: ഫാര്‍മസിയില്‍ ബിരുദവും പ്രവൃത്തി പരിചയവും. ടെക്നീഷ്യന്‍ 'സി' യില്‍ യോഗ്യത ഹയര്‍സെക്കന്‍ഡറി (സയന്‍സ്) ആണ്. ഉയര്‍ന്ന പ്രായം 27. ടെക്നീഷ്യന്‍ 'എ' ക്ക് യോഗ്യത എസ്എസ്എല്‍സിയും ഐടിഐയുമാണ്. പ്രായം 27. ഫീമെയില്‍ നേഴ്സ് 'എ'  ഉയര്‍ന്ന പ്രായപരിധി 30. യോഗ്യത: ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി. യോഗ്യത, ഒഴിവുകളുടെ എണ്ണം, വയസ്സിളവ് എന്നിവ സംബന്ധിച്ച് വിശദവിവരം https://tmc.gov.in  website ലഭിക്കും.  ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 13 വൈകിട്ട് 5.30. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം HRD Department, Tata Memorial Hospital, Parel, Mumbai – 400 012  എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top